Connect with us

National

ബി ജെ പി. എം എൽ എയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Published

|

Last Updated

കൊൽക്കത്ത | ബംഗാൾ മുതിർന്ന ബി ജെ പി നേതാവും എം എൽ എയുമായ ദേബേന്ദ്രനാഥ് റേ തൂങ്ങി മരിച്ചതാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. അദ്ദേഹത്തിന്റെ ശരീരത്തിൽ മറ്റ് പരുക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. വടക്കൻ ദിനാജ്പൂർ ജില്ലയിലെ ബിന്ദാൽ ഗ്രാമത്തിലെ വീടിനടുത്തുള്ള ചന്തയിലെ കട വരാന്തയിലാണ് തൂങ്ങി മരിച്ച നിലയിൽ റേയുടെ മൃതദേഹം ഇന്നലെ രാവിലെ കണ്ടെത്തിയത്. ഇയാളുടെ ഷർട്ടിന്റെ പോക്കറ്റിൽ അത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പശ്ചിമ ബംഗാൾ പോലീസ് പറഞ്ഞു.

അതേസമയം, തൃണമൂൽ കോൺഗ്രസാണ് എം എൽ എയെ കൊലപ്പെടുത്തിയതെന്ന് റേയുടെ കുടുംബവും ബി ജെ പിയും ആരോപിച്ചു. മരണത്തിൽ സി ബി ഐ അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ സംസ്ഥാന സർക്കാർ ഈ ആരോപണം നിഷേധിച്ചു.

2016ൽ കോൺഗ്രസിന്റെ പിന്തുണയോടെ സി പി എം ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചയാളാണ് ദേബേന്ദ്രനാഥ് റേ. പട്ടികജാതിക്കാർക്കായി സംവരണം ചെയ്തിട്ടുള്ള ഹെംതാബാദ് നിയമസഭ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കഴിഞ്ഞ വർഷമാണ് അദ്ദേഹം ബി ജെ പിയിലേക്ക് മാറിയത്.