Connect with us

National

ചൈനാ പ്രതിരോധം: ബ്രഹ്മപുത്ര നദിക്കടിയിലൂടെ തുരങ്കം നിർമ്മിക്കാനൊരുങ്ങി ഇന്ത്യ

Published

|

Last Updated

ന്യൂഡൽഹി| ചൈനയുമായുള്ള തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ബ്രഹ്മപുത്ര നദിക്കടിയിലൂടെ തുരങ്കം നിർമ്മിക്കാൻ കേന്ദ്രം അനുമതി നൽകി. ഇതാദ്യാമായാണ് ഇന്ത്യ നദിക്കടിയിലൂടെ ഒരു തുരങ്കം നിർമ്മിക്കുന്നത്. തുരങ്കം ചൈനീസ് അതിർത്തിയോട് അടുക്കും. ജിയാങ്‌സു പ്രവിശ്യയിലെ തായ്ഹു തടാകത്തിന് കുറുകെ ചൈന നിർമ്മിക്കുന്ന വെള്ളത്തിനടിയിലൂടെയുള്ള തുരങ്കത്തേക്കാൾ വലുതായിരുക്കും ഇത്.

അതിർത്തിയിൽ സേനാ നീക്കം എളുപ്പമാക്കുമെന്നതിനാൽ നിർദ്ദിഷ്ട തുരങ്കത്തിന് ഏറെ തന്ത്രപ്രാധാന്യമുണ്ട്. അസമിനെയും അരുണാചൽ പ്രദേശിനെയും പര്‌സപരം ബന്ധിപ്പിച്ച് കൊണ്ടാണ് തുരങ്കം നിർമ്മിക്കുന്നത്. വർഷം മുഴുവനും അസമും അരുണാചൽ പ്രദേശും തമ്മിലുള്ള ഗതാഗതം സാധ്യമാക്കുന്നതാണ് ഇന്ത്യ നിർമ്മിക്കാൻ പോകുന്ന പുതിയ തുരങ്കം.

അതിർത്തിയിൽ സൈനിക ഉപകരണങ്ങളും വെടിമരുന്നുകളും എളുപ്പം എത്തിക്കാൻ പുതിയ തുരങ്കം വഴി സാധിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ഏകദേശം 80 കിലോമീറ്റർ വേഗതയിൽ വരെ തുരങ്കത്തിലൂടെ സഞ്ചരിക്കാൻ സാധിക്കുന്ന നിലയിലാണ് ഇതിന്റെ പ്രവർത്തനം. നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ് ്രടക്ചർ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ അമേരിക്കയുടെ ലൂയിസ് ബെർഗർ കമ്പനിയുടെ സഹകരണത്തോടെയാണ് തുരങ്കം നിർമ്മിക്കുന്നത്.

14.85 കിലോമീറ്റർ ദൈർഘ്യം വരുന്ന പാലത്തിന്റെ നിർമ്മാണം ഡിസംബറിൽ ആരംഭിക്കുമെന്നാണ് സൂചന. മൂന്ന് ഘട്ടമായാണ് നിർമ്മാണം. ആവശ്യത്തിന് വെന്റിലേഷൻ സൗകര്യവും, അഗ്നിയെ പ്രതിരോധിക്കാനുള്ള സൗകര്യവും ഇതിൽ ഒരുക്കും. നടപ്പാത, അഴുക്കുചാൽ, സംവിധാനം തുടങ്ങി എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോട് കൂടി നിർമ്മിക്കാനാണ് പദ്ധതി. ശത്രു രാജ്യത്തിന്റെ അക്രമണലക്ഷ്യങ്ങളെ പ്രതിരോധിക്കാൻ കഴിയും വിധമാണ് ഇതിന്റെ പ്ലാൻ.

Latest