Connect with us

National

വിശാഖപട്ടണത്ത് മരുന്ന് നിര്‍മാണ കമ്പനിയില്‍ അഗ്നിബാധ

Published

|

Last Updated

വിശാഖപട്ടണം | ആന്ധ്രാപ്രദേശില്‍ മരുന്ന് നിര്‍മാണ ശാലയില്‍ വന്‍ അഗ്‌നിബാധ. സംഭവത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു.  വിശാഖപട്ടണത്തെ പരവദയിലെ വ്യാപാരമേഖലയിലാണ് വന്‍ പൊട്ടിത്തെറിയുണ്ടായത്. രാംകി ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന കമ്പനിയിലെ സ്റ്റെപ്പ് സോള്‍വന്റ് ബോയിലേഴ്‌സ് യൂണിറ്റിലാണ് പൊട്ടിത്തെറിയുണ്ടായത്.

പതിനേഴ് തവണ വന്‍ ശബ്ദത്തില്‍ പൊട്ടിത്തെറികളുണ്ടായെന്ന് പരിസരവാസികള്‍ പറയുന്നു. വലിയ രീതിയില്‍ മരുന്ന് നിര്‍മാണ വസ്തുക്കള്‍ ശേഖരിക്കുകയും അവ ഉപയോഗിച്ച് മരുന്നുകള്‍ നിര്‍മിക്കുകയും ചെയ്യുന്ന യൂണിറ്റുകളാണ് ഇവിടെയുള്ളത്. ഒന്നിലേറെ അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. കെട്ടിടം പൂര്‍ണമായി കത്തിയമര്‍ന്നു.

Latest