Connect with us

International

ടോട്ടനം ഫുട്‌ബോള്‍ താരത്തിന്റെ സഹോദരന്‍ നിശാ ക്ലബ്ബില്‍ വെടിയേറ്റ് മരിച്ചു

Published

|

Last Updated

പാരിസ് | ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ടോട്ടനം ഹോസ്പറിനായി കളിക്കുന്ന ഐവറികോസ്റ്റ് താരം സെര്‍ജി ഔരിയറിന്റെ സഹോദരന്‍ ക്രിസ്റ്റഫര്‍ ഔരിയര്‍ വെടിയേറ്റ് മരിച്ചു. ഫ്രാന്‍സിലെ ടോളൗസിലെ ഒരു നിശാ ക്ലബ്ബിന് പുറത്തുവെച്ച് തിങ്കളാഴ്ച്ച പുലര്‍ച്ചെ അഞ്ചു മണിയോടെ സംഭവം.

വഴിയാത്രക്കാര്‍ ക്രിസ്റ്റഫറിനെ ടോളൗസ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 26കാരനായ ക്രിസ്റ്റഫറും ഫുട്‌ബോള്‍ താരമാണ്. നിലവില്‍ ഫ്രാന്‍സില്‍ അമേച്വര്‍ ഫുട്‌ബോള്‍ താരമാണ് ക്രിസ്റ്റഫര്‍.

Latest