Connect with us

International

ചൈനയിൽ പ്രളയം:  141 പേരെ കാണാനില്ല

Published

|

Last Updated

ബീജിംഗ് | കനത്ത മഴ തുടരുന്ന ചൈനയിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. 3.8 കോടി ജനങ്ങളെ പ്രളയം ബാധിച്ചു. 141 പേരെ കാണാതാകുകയോ മരിക്കുകയോ ചെയ്തതായി ചൈനീസ് അധികൃതർ അറിയിച്ചു. ജിയാംഗ്‌സി, അൻഹുയി,ബുബൈ,ഹുനാൻ പ്രവിശ്യകൾ ഉൾപ്പെടെ 27 പ്രദേശങ്ങളിലെ 37.9 ദശലക്ഷം ആളുകളെയാണ് വെള്ളപ്പൈാക്കം നേരിട്ടോ ഭാഗികമായോ ബാധിച്ചത്. 23 ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു.

യാംഗ്‌സി അടക്കം രാജ്യത്തെ പല നദികളും കര കവിഞ്ഞൊഴുകുകയാണ്. കനത്ത മഴയിൽ 28,000ത്തിലധികം കെട്ടിടങ്ങൾ തകർന്നു. മൊത്തം 1,170 കോടി ഡോളറിന്റെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. എല്ലാ പൗരന്മാരോടും അവരുടെ സുരക്ഷ ഉറപ്പാക്കാനാവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് ആവശ്യപ്പെട്ടു.

Latest