സ്വര്‍ണക്കടത്തു കേസില്‍ ശിവശങ്കറിന് കുരുക്ക് മുറുകുന്നു

Posted on: July 13, 2020 9:35 am | Last updated: July 13, 2020 at 2:02 pm

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ഐ ടി സെക്രട്ടറി എം ശിവശങ്കറിനു മേല്‍ കുരുക്കു മുറുകുന്നു. ശിവശങ്കറിനെ ഉടന്‍ ചോദ്യം ചെയ്‌തേക്കും. ബാഗേജ് പരിശോധന തടയാന്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറെ ശിവശങ്കര്‍ മൂന്നു തവണ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റംസിന്റെയും എന്‍ ഐ എയുടെയും ഓരോ സംഘങ്ങള്‍ തലസ്ഥാനത്തുണ്ട്.

സെക്രട്ടേറിയറ്റിനു സമീപത്തെ ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ കഴിഞ്ഞ ദിവസം കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. നിര്‍ണായക വിവരങ്ങള്‍ ഇവിടെ നിന്ന് ലഭിച്ചതായാണ് വിവരം. സെക്രട്ടേറിയറ്റിലെ ശിവശങ്കറിന്റെ ഓഫീസിലും എന്‍ ഐ എ പരിശോധന നടത്താനിടയുണ്ട്.