Connect with us

Kerala

റമീസ് മറ്റു കേസുകളിലും പ്രതി; സ്വര്‍ണക്കടത്തില്‍ ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്യാനാരംഭിച്ചു

Published

|

Last Updated

കൊച്ചി | രാജ്യത്തെ പിടിച്ചുകുലുക്കിയ സ്വര്‍ണക്കടത്തു കേസില്‍ മലപ്പുറത്തെ പെരിന്തല്‍മണ്ണയില്‍ നിന്ന് അറസ്റ്റിലായ റമീസ് മറ്റു ചില കേസുകളിലും പ്രതി. 2014-ല്‍ സ്വര്‍ണക്കടത്ത്, മാന്‍വേട്ട കേസുകളില്‍ റമീസ് പിടിയിലായിട്ടുണ്ടെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം.

സംസ്ഥാനത്തേക്ക് സ്വര്‍ണം കടത്തുന്ന സംഘങ്ങളുമായി റമീസിന് അടുത്ത ബന്ധമുണ്ടെന്നും സൂചനയുണ്ട്. ഇങ്ങനെയെത്തുന്ന സ്വര്‍ണം വിതരണം ചെയ്യുന്നതില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നത് റമീസ് ആണ്. ഹവാല ഇടപാടുകളുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് അറിയുന്നത്. ഇന്ന് പുലര്‍ച്ചെയാണ് വീട്ടില്‍ നിന്ന് റമീസിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇയാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ചു ചോദ്യം ചെയ്യാന്‍ ആരംഭിച്ചു.