Covid19
വിളയാട്ടം തുടര്‍ന്ന് കൊവിഡ്: ലോകത്ത് 1,28,42,036 രോഗബാധിതര്‍, 5,67,649 മരണം

വാഷിംഗ്ടണ്‍ | ലോകത്ത് കൊവിഡ് 19 വൈറസ് വിളയാട്ടം തുടരുന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം പിന്നിട്ട് കുതിക്കുകയാണ്. 1,28,42,036 പേരിലാണ് ഇതുവരെ രോഗബാധ കണ്ടെത്തിയത്. 5,67,649 പേരുടെ ജീവന്‍ മഹാമാരിയില്‍ പൊലിഞ്ഞു. 74,78,180 പേര്‍ക്ക് രോഗം ഭേദമായി. അമേരിക്കയിലും ബ്രസീലിലുമാണ് കൊവിഡ് അതിരൂക്ഷമായി കത്തിപ്പടരുന്നത്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 58,000ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 709 പേര്‍ മരിക്കുകയും ചെയ്തു. 33,55,646 ആണ് ആകെ രോഗബാധിതര്‍. 1,37,403 പേര്‍ മരണത്തിനു കീഴടങ്ങി. 14,90,446 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
ബ്രസീലില്‍ 24 മണിക്കൂറിനിടെ 945 പേര്‍ മരിച്ചപ്പോള്‍ 35,500ലേറെ ആളുകള്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇവിടെ 18,40,812 പേരാണ് മൊത്തം രോഗബാധിതര്‍. 71,492 പേര്‍ മരിച്ചു. 12,13,512 പേര്‍ രോഗമുക്തരായി. കൊവിഡ് സ്ഥിരീകരിച്ചവരുടെയും മരണപ്പെട്ടവരുടെയും എണ്ണത്തില്‍ ഇന്ത്യയാണ് മൂന്നാമത്. 8,50,358 പേര്‍ക്ക് രോഗം കണ്ടെത്തിയപ്പോള്‍ 22,687 പേര്‍ മരിച്ചു. 5,36,231 പേര്‍ക്ക് രോഗം ഭേദമായി. റഷ്യ (രോഗം സ്ഥിരീകരിച്ചത്: 7,20,547 മരണം: 11,205), പെറു (3,22,710- 11,682), ചിലി (3,12,029- 6,881), സ്‌പെയിന്‍ (3,009,88- 28,403), മെക്‌സിക്കോ (2,95,268- 34,730), ബ്രിട്ടന്‍ (2,88,953- 44,798), ദക്ഷിണാഫ്രിക്ക (2,64,184- 3,971) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കണക്ക്.