Connect with us

Kerala

സ്വര്‍ണക്കടത്തില്‍ ഒരാള്‍ കൂടി പിടിയില്‍

Published

|

Last Updated

മലപ്പുറം | സ്വര്‍ണക്കടത്തു കേസില്‍ ഒരാള്‍ കൂടി പിടിയില്‍. മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി റമീസ് ആണ് പിടിയിലായത്. കേസിലെ പ്രധാന കണ്ണിയെന്നു കരുതുന്ന ഇയാളുമായി കസ്റ്റംസ് സംഘം കൊച്ചിയിലേക്കു തിരിച്ചിട്ടുണ്ട്.

പുലര്‍ച്ചെ മലപ്പുറത്തെ വീട്ടില്‍ എത്തിയാണ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസിലെ രണ്ടും നാലും പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ ഐ എ സംഘം അറസ്റ്റു ചെയ്തതിനു പിന്നാലെയാണ് ഒരാള്‍ കൂടി പിടിയിലായത്. സന്ദീപിന്റെ മൊഴിയനുസരിച്ചാണ് റമീസിനെ പിടികൂടിയതെന്നാണ് സൂചന. ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരാനിരിക്കുന്നതേയുള്ളൂവെന്നും കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നും അന്വേഷണ സംഘം സൂചന നല്‍കിയിട്ടുണ്ട്.

 

Latest