Covid19
പൂന്തുറയിലെ പ്രതിഷേധത്തെ അപലപിച്ച് ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി | കൊവിഡ് സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടായ തിരുവനന്തപുരത്തെ പൂന്തുറയില്‍ ജനങ്ങള്‍ തെരുവിലിറങ്ങുകയും വനിതാ ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്ത സംഭവത്തെ ദേശീയ വനിതാ കമ്മീഷന്‍ അപലപിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിക്ക് കത്തയച്ചു. നിലവിലെ സ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മതിയായ സുരക്ഷ ഉറപ്പ് വരുത്താനും കമ്മീഷന്‍ നിര്‍ദേശിച്ചു.
കൊവിഡ് പടരുന്നുവെന്നത് വ്യാജ പ്രചാരണമാണെന്നും ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ പോലീസ് അനുവദിക്കുന്നില്ലെന്നും മറ്റും പറഞ്ഞാണ് നാട്ടുകാര്‍ തെരുവില്‍ പ്രതിഷേധിച്ചത്. പരിശോധനകള്‍ക്കായി എത്തിയ ആരോഗ്യ പ്രവര്‍ത്തകരെ ഇവര്‍ കൈയേറ്റം ചെയ്തു. ആരോഗ്യ പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഗ്ലാസ് ബലം പ്രയോഗിച്ച് തുറക്കുകയും, മാസ്‌ക് മാറ്റി ചുമയ്ക്കുകയും ചെയ്തിരുന്നു.