National
സോണിയഗാന്ധി പാര്‍ട്ടി എം പിമാരുമായി കൂടികാഴ്ച നടത്തി

ന്യൂഡല്‍ഹി| കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി വിഡീയോ കോണ്‍ഫറന്‍സ് വഴി എം പിമാരുമായി കൂടികാഴ്ച നടത്തി. രാജ്യത്ത് കൊവിഡ് പ്രതിസന്ധി അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് കൂടികാഴ്ച നടത്തിയത്.
കൊവിഡ് വിഷയത്തെ സംബന്ധിച്ച് എംപിമാരുമായി ചര്‍ച്ച നടത്തി. നിലവിലെ രാഷട്രീയ പ്രതിസന്ധികളും ചര്‍ച്ച ചെയ്‌തെന്നാണ് സൂചന.
കൊറോണ വൈറസിനെ കൈകാര്യം ചെയ്യുന്നതിലും ലഡാക്ക് വിഷയത്തിലും സര്‍ക്കാറിന് പറ്റിയ പാളിച്ചകളെ അടുത്ത പാര്‍ലിമെന്റ് സമ്മേളനത്തില്‍ കോൺഗ്രസ് ഉയര്‍ത്തിക്കാട്ടും. പാവപെട്ടവര്‍ക്ക് സാമ്പത്തിക ആശ്വാസം നല്‍കുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ദരിദ്രയുടെയും പിന്നാക്കം നില്‍ക്കുന്നവരുടെയും അക്കൗണ്ടുകളിലേക്ക് പണം കൈമാറണമെന്നും പെട്രോള്‍, ഡീസല്‍ വില വര്‍ധന കുറക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
---- facebook comment plugin here -----