Connect with us

Covid19

കൊവിഡ് വ്യാപനത്തിനിടെ ലോക്ക്ഡൗൺ നിർദേശങ്ങൾ തള്ളി ഗോവ മുഖ്യമന്ത്രി

Published

|

Last Updated

പനാജി| കൊവിഡ് വ്യാപനം അതിതീവ്രമായിരിക്കെ തീരദേശത്ത് കൂടുതൽ ലോക്ക്ഡൗൺ നിയന്തണങ്ങൾ ഏർപ്പെടുത്താനുള്ള സാധ്യത ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തള്ളി. അൺലോക്ക് ചെയ്യൽ പ്രക്രിയ പുനരാരംഭിച്ചിട്ടുണ്ട്. സാമ്പത്തിക പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കണം. കൊറോണവൈറസിനെ കുറിച്ച് അവബോധം സൃഷ്ടിക്കാനും ആളുകളെ ബോധവത്കരിക്കാനുമാണ് തുടക്കത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. ആ ഘട്ടം ഇപ്പോൾ കടന്നുപോയതായും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ വരെ സംസ്ഥാനത്ത് 2,151 കൊവിഡ് 10 കേയുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഒമ്പത് മരണങ്ങളും 1,347 രോഗമുക്തി കേസുകളും ഉൾപ്പെടുന്നു.