National
വികാസ് ദുബെ: സ്വത്ത് വിവരങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഇ ഡി

ലക്‌നോ| കാൺപൂരിൽ ഇന്നനലെ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കൊടുംകുറ്റവാളി വികാസ് ദുബെയുടെയും കൂട്ടാളികളുടെയും സ്വത്തുക്കൾ സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇ ഡി) അന്വേഷണം ആരംഭിച്ചു. ദുബെയുടെയും കുടുംബാംഗങ്ങളുടെയും കൂട്ടാളികളുടെയും വിവരങ്ങളും ഇയാൾക്കെതിരായ ക്രിമിനൽ കേസുകളുടെ നിലവിലെ അവസ്ഥയെക്കുറിച്ചും ഇ ഡി ഉദ്യോഗസ്ഥർ പോലീസിനോട് അന്വേഷിച്ചിട്ടുണ്ട്.
കാൺപൂരിൽ നിന്ന് ഇയാളെങ്ങനെ നഗരത്തിലെത്തിയെന്നറിയാൻയു പി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഉജ്ജയിൻ സന്ദർശിക്കുമെന്ന് മധ്യപ്രദേശ് പോലീസ് വൃത്തങ്ങൾ പറഞ്ഞു. അതേസമയം, വികാസ് ദുബെയുടെ സംഘാംഗങ്ങളെ താമസിപ്പിച്ചതിന് ഗ്വാളിയോറിൽ നിന്ന് രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കൺപൂരിലാണ് ഇവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
മധ്യപ്രദേശിലെ ഉജ്ജയിനിയിൽ നിന്ന് കാൺപൂരിലേക്ക് വരുംവഴി പോലീസിന്റെ അകമ്പടി വാഹനം മറിഞ്ഞപ്പോൾ ദുബെ രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാളെ പോലീസ് വെടിവെച്ചു കൊന്നത്.