Connect with us

National

ഇന്ദിരയും വാജ്‌പേയും തിരഞ്ഞെടുപ്പുകളില്‍ തോറ്റിട്ടുണ്ട്: ശരദ് പവാര്‍

Published

|

Last Updated

മുംബൈ| ഇന്ദിരാഗാന്ധി, അടല്‍ ബിഹാരി വാജ്‌പേയ് തുടങ്ങിയ ശക്തരായ നേതാക്കള്‍ പോലും തിരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങിയിട്ടുണ്ട്. അതിനാല്‍ രാഷട്രീയക്കാര്‍ വോട്ടര്‍മാരെ നിസ്സാരാമായി കാണരുതെന്ന് ബി ജെ പിയെ ലക്ഷ്യം വെച്ച് എന്‍ സി പി നേതാവ് ശരദ് പവാര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഞാന്‍ തിരിച്ചു വരും എന്ന മുദ്രവാക്യത്തെയും അദ്ദേഹം വിമര്‍ശിച്ചു. ഇത്തരം നിലപാട് രാഷ്ട്രീക്കര്‍ക്ക് അഹങ്കാരം ആണെന്ന ചിന്ത വോട്ടര്‍മാരുടെ മനസ്സിലുണ്ടാവുകയും അവര്‍ അവരെ പാഠം പഠിപ്പിക്കണമെന്ന് വിചാരിക്കുമെന്നും പവാര്‍ പറഞ്ഞു.

ഉദ്ദവ് താക്കറ നേതൃത്വം നല്‍കുന്ന മഹാവികാസ് അകാഡിയിലെ മൂന്ന് സഖ്യകക്ഷികളായ കോണ്‍ഗ്രസ്, ശിവസേന, എന്‍ സി പി പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടെന്ന റിപ്പോര്‍ട്ടുകളില്‍ സത്യമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ശിവസേനയുടെ മുഖപത്രമായ സാംനക്ക് നല്‍കിയ ഇന്റര്‍വ്യൂവിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യമായാണ് സാംന പാര്‍ട്ടി അംഗമല്ലാത്ത ഒരാളെ ഇന്റര്‍വ്യൂ ചെയ്യുന്നത്.