Connect with us

Kerala

സ്വര്‍ണക്കടത്ത്: ഹരി രാജിന് പങ്കുള്ളതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് കസ്റ്റംസ്

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് ക്ലിയറിംഗ് ഏജന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ഹരി രാജിന് പങ്കുള്ളതായി ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് കസ്റ്റംസ് . കേസുമായി ബന്ധപ്പെട്ട് ഇന്നലെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

സ്വര്‍ണം അടങ്ങിയ ബാഗ് വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വാട്സ് അപ്പില്‍ സന്ദേശം അയച്ചത് കണക്കിലെടുത്താണ് ഹരി രാജിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. അടിയന്തര ബാഗ് ആണെന്നും പിടിച്ചുവെക്കാന്‍ കസ്റ്റംസിന് അധികാരമില്ലെന്നുമായിരുന്നു സന്ദേശം. അതേസമയം, കേസിലെ പ്രധാന പ്രതി സരിതിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യുന്നത് ഇന്നും തുടരും. സരിതിനെ ഏഴ് ദിവസത്തെ കസ്റ്റംസ് കസ്റ്റഡിയില്‍ കോടതി കഴിഞ്ഞ ദിവസം വിട്ടുകൊടുത്തിരുന്നു.സ്വര്‍ണക്കള്ളകടത്ത് കേസിലെ രാജ്യസുരക്ഷ സംബന്ധിച്ച എന്‍ഐഎഅന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest