Connect with us

Covid19

കൊവിഡ് സ്ഥിരീകരിച്ച വ്യാപാരിയുടെ കുടുംബത്തിനും രോഗബാധ; കോഴിക്കോട് വലിയങ്ങാടി അതീവ ജാഗ്രതയില്‍

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് വലിയങ്ങാടിയിലെ വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബത്തിലെ ആറുപേര്‍ക്ക് കൂടി രോഗബാധ. ഇതോടെ വലിയങ്ങാടി മേഖല അതീവ ജാഗ്രതയിലാണ്. ജൂണ്‍ മൂന്നിനാണ് വലിയങ്ങാടിയിലെ വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചത് എങ്ങനെയാണെന്ന് കണ്ടെത്താനായിട്ടില്ല. വ്യാപാരി രോഗബാധിതനാണെന്ന് കണ്ടെത്തിയതോടെ കുടുംബാംഗങ്ങളുടെ സ്രവം പരിശോധനക്കയച്ചിരുന്നു. ഇന്നാണ് ഫലം വന്നത്. 53കാരനായ പുരുഷന്‍, 48 വയസ്സുള്ള സ്ത്രീ, 22കാരനായ പുരുഷന്‍, പതിനേഴുകാരി, 12 വയസ്സുകാരന്‍, വ്യാപാരിയുടെ അടുത്ത ബന്ധുവും പുതുപ്പാടി സ്വദേശിയുമായ 26കാരന്‍ എന്നിവരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്.

ജില്ലയില്‍ ഇന്ന് ഉറവിടമറിയാത്ത ഒരു രോഗി കൂടിയുണ്ട്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ മീഞ്ചന്തയിലെ 30 വയസ്സുകാരിയാണ് ഇവര്‍. ഇതുള്‍പ്പെടെ ജില്ലയില്‍ ഇന്ന് 12 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

---- facebook comment plugin here -----

Latest