Connect with us

Covid19

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം പൂന്തുറ മാണിക്യവിളാകം സ്വദേശി സെയ്ഫുദ്ദീന്‍ (63) ആണ് മരിച്ചത്. ഇന്നു രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരണം. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. മെഡിക്കല്‍ റപ്രസെന്റിറ്റേവായ ഇദ്ദേഹത്തിന്റെ മകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി.

Latest