National
തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്ത 82 ബംഗ്ലാദേശികള്‍ക്ക് ജാമ്യം
ന്യൂഡല്‍ഹി| തബ്ലീഗ് ജമാഅത്ത് പരിപാടിയില്‍ പങ്കെടുത്ത 82 ബംഗ്ലാദേശി പൗരന്‍മാര്‍ക്ക് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു.
വിസാ നിയമം ലംഘനം, രാജ്യത്ത് അനധികൃതമായി മിഷനറി പ്രവര്‍ത്തനം, കൊവിഡിനെ തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ അവഗണിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയ 82 പേര്‍ക്കാണ് ജാമ്യം അനുവദിച്ചത്.
10,000 രൂപയുടെ വ്യക്തിഗത ജാമ്യത്തിലാണ് വിദേശികള്‍ക്ക് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ്ഗുര്‍മോഹിന കൗര്‍ ജാമ്യം അനുവദിച്ചത്. വിദേശികള്‍ക്ക് വേണ്ടി അഭിഭാഷകരായ അസിമ മണ്ടല, മാന്ദാകിനി സിംഗ് എന്നിവര്‍ ഹാജരായി.
---- facebook comment plugin here -----




