Covid19
കേസ് രേഖകൾ വാട്‌സ് ആപ്പിലും അയക്കാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി| കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നോട്ടീസും കേസ് രേഖകളുമെല്ലാം ഇ മെയിൽ വഴിയും വാട്‌സ് ആപ്പ് പോലുള്ള മെസഞ്ചർ സംവിധാനം വഴിയും കൈമാറാമെന്ന് സുപ്രീം കോടതി. എന്നാൽ ആവശ്യമായ സുരക്ഷിതത്വം ഉണ്ടാകണമെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, യു പിയിലെ പോലീസ് ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ സുപ്രീം കോടതിയിൽ ഹരജി നൽകി. ഘനശ്യാം ഉപാധ്യായ എന്ന അഭിഭാഷകനാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്.
---- facebook comment plugin here -----