Connect with us

Kerala

മോഷ്ടാവ് കുറ്റം സമ്മതിച്ച ചരിത്രം ഇല്ല; മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ്

Published

|

Last Updated

തിരുവനന്തപുരം| സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണം അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് കോൺഗ്രസ്. ഐ ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിവെങ്കിലും എം ശിവശങ്കർ മുഖ്യമന്ത്രി പിണറായി വിജയന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനാണ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് കൊണ്ടുവരാൻ സി ബി ഐ അന്വേഷണം ആണ് ഉചിതം. സി ബി ഐയുടെ സ്വതന്ത്ര്യ അന്വേഷണം ഉറപ്പാക്കാൻ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകണമെന്നും കോൺഗ്രസ് നേതാക്കൾ സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മോഷ്ടാവ് കുറ്റം സമ്മതിച്ച ചരിത്രം ഇല്ലെന്ന മട്ടിലാണ് സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെടാൻ മുഖ്യമന്ത്രി തയ്യാറാകണം. സ്വർണക്കടത്ത് കേസിൽ എൻ ഐ എ അന്വോഷണവും നല്ലതാണ്. പക്ഷെ ഡിജിപിക്ക് എഐഎയിലുള്ള സ്വാധീനം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും നേതാക്കൾ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്ക് കുട പിടിക്കുകയാണ്. ഐ ടി വകുപ്പിൽ പിൻവാതിൽ നിയമനമാണ് നടക്കുന്നത്. സിഡിറ്റിൽ മാത്രം 51 അനധികൃത നയമനം നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വലിയ അഴിമതിയാണ് ഐ ടി വകുപ്പിൽ നടക്കുന്നത്. അനധികൃത നിയമനം നേടിയവർ ഏറെയും പാർട്ടി പ്രവർത്തകരാണെന്നും ചെന്നിത്തല പറഞ്ഞു.

ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് സംയുക്ത വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്.

---- facebook comment plugin here -----

Latest