Connect with us

National

റാണ കപൂറിന്റെ 1400 കോടി രൂപയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി

Published

|

Last Updated

ന്യൂഡല്‍ഹി |  ബേങ്ക് വായ്പ എടുത്ത് മുങ്ങിയ യെസ് ബേങ്ക് സഹസ്ഥാപകന്‍ റാണ കപൂറിന്റെ 1,400 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇ ഡി) കണ്ടുകെട്ടി. ലണ്ടന്‍, ന്യൂയോര്‍ക്ക്, മുംബൈ എന്നിവിടങ്ങളിലെ ആസ്തികളാണ് കണ്ടുകെട്ടിയത്. റാണയുടെ കുടുംബത്തിന്റേയും മുംബൈയിലെ പാര്‍പ്പിട സമുച്ചയവും നിരവധി ഫ്‌ളാറ്റുകളും പിടിച്ചെടുത്തു. 685 കോടി രൂപ വിലമതിക്കുന്ന ഡല്‍ഹി അമൃത ഷെര്‍ഗില്‍ മാര്‍ഗിലെ ഒരു ബംഗ്ലാവും പിടിച്ചെടുത്തവയില്‍ ഉണ്ട്. സ്ഥിര നിക്ഷേപത്തില്‍ 50 കോടി രൂപയും ഏജന്‍സി പിടിച്ചെടുത്തു. ഡി എച്ച് എഫ് എല്‍ പ്രമോട്ടര്‍മാരായ കപില്‍ വാധ്വാന്‍, ധീരജ് വാധ്വാന്‍ എന്നിവരുടെ 1,400 കോടിയുടെ സ്വത്തും കണ്ടുകെട്ടിയതായാണ് റിപ്പോര്‍ട്ട്.

കപൂറും കുടുംബവും കൈക്കൂലി വാങ്ങി വന്‍തുക വായ്പ നല്‍കി ബേങ്കിന് 4,300 കോടി രൂപയുടെ കിട്ടാക്കടമുണ്ടാക്കിയതായി ഇ ഡി ആരോപിക്കുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ അറസ്റ്റിലായ കപൂര്‍ ജുഡീഷല്‍ കസ്റ്റഡിയിലാണ്.