National
സ്വര്‍ണക്കടത്ത് അന്വേഷിക്കേണ്ടത് കേന്ദ്രം: യെച്ചൂരി

ന്യൂഡല്‍ഹി | സ്വര്‍ണക്കടത്ത് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സി പി എം കേന്ദ്ര കമ്മിറ്റി. കേസില്‍ അന്വേഷണം നടത്തേണ്ടത് കേന്ദ്ര സര്‍ക്കാറാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേരള മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണോയെന്നത് അന്വേഷണ ഏജന്‍സിക്ക് തീരുമാനിക്കാമെന്നും യെച്ചൂരി പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഏത് കേന്ദ്ര ഏജന്‍സിക്കും അന്വേഷണം നടത്താവുന്നതാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ ഉയരുന്ന ആരോപണം സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ആദ്യം അന്വേഷണം നടക്കട്ടെ എന്നായിരുന്നു മറുപടി. കുറ്റക്കാരെ വെളിച്ചത്തു കൊണ്ടുവരികയും ശിക്ഷിക്കപ്പെടുകയും വേണം. യെച്ചൂരി വ്യക്തമാക്കി.
---- facebook comment plugin here -----