Connect with us

Covid19

ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കൊവിഡ്; മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും സമ്പര്‍ക്ക പട്ടികയില്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചീഫ് സെക്രട്ടറി, മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെ കെ ശൈലജ എന്നിവര്‍ ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ചീഫ് സെക്രട്ടറിയുടെയും കുടുംബാംഗങ്ങളുടെയും സ്രവസാമ്പിള്‍ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.

പ്രാഥമിക സമ്പര്‍ക്ക പട്ടികയിലാണ് ചീഫ് സെക്രട്ടറി ഉള്‍പ്പെട്ടിരിക്കുന്നത്. രണ്ടാം സമ്പര്‍ക്ക പട്ടികയിലാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വരുന്നത്. വട്ടപ്പാറ വെങ്കോട് സ്വദേശിയായ ഡ്രൈവര്‍ ജൂലൈ നാലു വരെ സെക്രട്ടേറിയറ്റുമായി ബന്ധപ്പെട്ട് ജോലിയിലുണ്ടായിരുന്നു.

Latest