Connect with us

International

അതിര്‍ത്തിയിലെ സ്ഥിതി മെച്ചപ്പെട്ടു; അടുത്ത ചര്‍ച്ച ഉടനെന്ന് ചൈന

Published

|

Last Updated

ബെയ്ജിംഗ്| പടിഞ്ഞാറന്‍ മേഖലയിലെ ചൈന-ഇന്ത്യ അതിര്‍ത്തിയിലെ സംഘര്‍ഷ സ്ഥിതി മെച്ചപ്പെട്ടുവെന്ന് ചൈന. അതിര്‍ത്തി നിയന്ത്രണ രേഖയില്‍ നിന്ന ഇരുരാജ്യങ്ങളുടെയും സൈന്യം പിന്‍വാങ്ങിയത് നല്ല സൂചനയാണെന്നും അവര്‍ പറഞ്ഞു.

ഇരുരാജ്യങ്ങളിലെയും പ്രതിനിധകള്‍ തമ്മില്‍ സംസാരിച്ചതിനെ തുടര്‍ന്നാണ് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടത്. ചൈന ഇന്ത്യുമായി വീണ്ടും ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ചൈന- ഇന്ത്യ അതിര്‍ത്തിയിലെ ഗല്‍വാന്‍ താഴ്വരയില്‍ നിന്നും മറ്റ് പ്രദേശങ്ങളില്‍ നിന്നും ഇരുരാജ്യങ്ങളിലെയും സൈന്യം പിരിഞ്ഞ് പോകാന്‍ നടപടിയെടുത്തിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് ഷാഹോ ലിജിയാന്‍ പറഞ്ഞു.

അതിര്‍ത്തിയിലെ സ്ഥിതി സുസ്ഥിരവും മെച്ചപ്പെട്ടതുമാണ്. അതിര്‍ത്തി വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നയന്ത്രതല ചര്‍ച്ച തുടരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അതേസമയം, സൈനികര്‍ പിന്‍വാങ്ങുന്നത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ചൈന പുറത്ത് വിട്ടിട്ടില്ല. അതിര്‍ത്തിയില്‍ സമവായത്തിനും ശക്തമായ നടപടിയെടുക്കുന്നതിനും ഇന്ത്യ തങ്ങളോടൊപ്പം സംയുക്തമായി പ്രവര്‍ത്തുക്കുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Latest