Connect with us

Covid19

ഇന്ത്യയിൽ സാമൂഹിക വ്യാപനമില്ലെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി ഹർഷവർധൻ

Published

|

Last Updated

ന്യൂഡൽഹി| രാജ്യത്ത് കൊവിഡ് സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നും രോഗ ബാധിതരുടെ തോത് ലോക ശരാശരിയെ അപേക്ഷിച്ച് വളരെ കുറവാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ. ഇന്ന് ആരോഗ്യവിദഗ്ധരുമായി നടത്തിയ ചർച്ചയിലും സാമൂഹിക വ്യാപനമില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ചില മേഖലകളിൽ രോഗവ്യാപന തോത് ഉയരുന്നുണ്ട്. എന്നാൽ മൊത്തത്തിലെടുത്താൽ സാമൂഹിക വ്യാപനം സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. രാജ്യത്തെ കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്താനായി നടത്തിയ മന്ത്രിതല കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ഹർഷ വർധൻ.

ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യയെന്ന് പറഞ്ഞ മന്ത്രി എന്നാൽ ഇത് ശരിയായ കാഴ്ചപ്പാടിൽ വേണം മനസ്സിലാക്കാനെന്നും ചൂണ്ടിക്കാട്ടി. ജനസംഖ്യയുടെ കാര്യത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ. പത്ത് ലക്ഷത്തിൽ 538 വൈറസ് ബാധിതർ എന്നാണ് രോഗബാധിതരുടെ തോത്. ലോക ശരാശരി എടുത്താൽ പത്ത് ലക്ഷത്തിൽ 1,453 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്, ഹർഷ വർധൻ പറഞ്ഞു.

സംസ്ഥാന ആശുപത്രികളിലെ ഐ സി യുകളുടെ പ്രവർത്തനം നിരീക്ഷിക്കാനും ആവശ്യമായ മാർഗനിർദേശങ്ങളും ഉപദേശങ്ങളും നൽകാനും വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘത്തെ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Latest