National
ജമ്മുകശ്മീരില്‍ ആറ് പാലങ്ങള്‍ തുറന്നു

ന്യൂഡല്‍ഹി| ജമ്മുകശ്മീരിലെ അതിര്‍ത്തി പ്രദേശത്ത് നിര്‍മിച്ച ആറ് പാലത്തിന്റെ ഉദ്ഘാടനം ഇന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിച്ചു. ഗ്രാമീണ മേഖലയെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള വികസനം എന്‍ഡിഎ സര്‍ക്കാര്‍ ഇനിയും തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പാലത്തിന്റെ ഉദ്ഘാടനം കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍വഹിച്ചത്. അഖ്‌നൂരിലെ അഖ്‌നൂര്‍ പാല്ലന്‍വാലയിലാണ് നാല് പാലങ്ങള്‍ നിര്‍മിച്ചത്. കഠ്വ ജില്ലയിലെ തരന്‍ നല്ലഹയിലാണ് മറ്റ് രണ്ട് പാലങ്ങള്‍ നിര്‍മിച്ചതെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു.
43 കോടി രൂപ ചെലവഴിച്ചാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ലഡാക്ക് അതിര്‍ത്തയില്‍ ഇന്ത്യ- ചൈന സംഘര്‍ഷം നിലനില്‍ക്കുന്ന സമയത്താണ് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് പാലങ്ങളുടെ നിര്‍മാണം വലിയൊരു സന്ദേശമാണ് നല്‍കുന്നത്.
അതിര്‍ത്തി പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ ഒരുക്കുന്നതിന് രാജ്യം മുന്‍കൈയെടുക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.