Connect with us

Kerala

സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി

Published

|

Last Updated

മലപ്പുറം | നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ മലപ്പുറം പെരിന്തല്‍മണ്ണയിലെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഇവരെ പോലീസ് തടഞ്ഞതോടെ സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥയുണ്ടായി.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ശ്രീരാമകൃഷ്ണന്റെ പങ്ക് വ്യക്തമാണെന്നും അദ്ദേഹം സ്പീക്കര്‍ സ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് മാര്‍ച്ച് .പ്രവര്‍ത്തകരെ പിന്നീട് പോലീസ് ബലംപ്രയോഗിച്ച് മാറ്റി

Latest