Connect with us

International

നേപ്പാളിലെ രാഷട്രീയ പ്രതിസന്ധി ചൈനയുടെ ഇടപെടല്‍ സ്ഥിതി രൂക്ഷമാക്കുന്നു

Published

|

Last Updated

കാഠ്മണ്ഡു| കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖാപിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി കെ പി ശര്‍മ ഒലി പ്രസിഡന്റ് ബി ഡി ഭണ്ഡാരിയുമായി കൂടികാഴ്ച നടത്തി.

നേപ്പാളില്‍ രാഷട്രിയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഇരുവരും തമ്മില്‍ കൂടികാഴ്ച നടത്തിയത്. ഏകപക്ഷീയ വിദേശനയത്തിനെ തുടര്‍ന്ന് സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള എതിര്‍പ്പിനെ മറികടക്കുന്നതിനായി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖാപിക്കുന്നത് ശര്‍മ്മക്ക് ഗുണം ചെയ്യുമെന്ന് രാഷട്രീയ നിരീക്ഷകര്‍ പറയുന്നു.

പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് അവര്‍ ഒലിയോട് ആവശ്യപ്പെട്ടു. അതേസമയം, ആരോഗ്യ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുന്നതിനോട് പ്രസിഡന്റിന് യോജിപ്പില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ആരോഗ്യ അടിയന്തരവസ്ഥാക്കായ സെന്യത്തെ വിന്യസിക്കുന്നതില്‍ നേപ്പാള്‍ സൈന്യത്തിന് താത്പര്യമില്ലെന്നും അവര്‍ അറിയച്ചു. രാഷട്രീയ ഭിന്നതകള്‍ പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍മാന്‍ പി കെ ദഹലിനെ സന്ദര്‍ശിക്കുന്നുണ്ട്. പാര്‍ട്ടിയെ വിഭജനത്തലേക്ക് നയിച്ചാലും തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

രണ്ട് എന്‍സിപി അധ്യക്ഷന്‍മാര്‍ കഴിഞ്ഞ ദിവസം രണ്ട് മണിക്കൂര്‍ നേപ്പാള്‍ രാഷട്രീയ പ്രതിസന്ധയെ സംബന്ധിച്ച് ചര്‍ച്ച ചെയ്തുവെങ്കിലും പരിഹാരമൊന്നും കാണാനായില്ല. പ്രധാനമന്ത്രിക്കെതിരേ ഭൂരിപക്ഷം അംഗങ്ങളുമായി പാര്‍ട്ടിയുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗം ചേരും. എന്നാല്‍ പ്രമേയം പാസ്സാക്കുന്നതിന് ഒലിയുടെയും ദഹലിന്റെയും ഒപ്പുകള്‍ ആവശ്യമാണ്. പ്രമേയം സ്റ്റാന്‍ഡിംഗ് കമ്മിറ്റിയല്‍ പാസ്സായാല്‍ അത് കേന്ദ്ര കമ്മിറ്റിയിലേക്ക് എത്തും. അവിയെ ഒലിയെ പിന്തുണക്കുന്ന അംഗംങ്ങള്‍ കുറവാണ് എന്നത് എതിരാളികള്‍ക്ക് ആശ്വാസം പകരുന്നു.

നേപ്പാളിലെ രാഷട്രീയ സ്ഥിവിശേഷം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചൈനീസ് പ്രതിനിധി നേപ്പാള്‍ സന്ദര്‍ശിച്ചതും വിവാദത്തിലാണ്. കൂടാതെ എന്‍ സി പി നേതാക്കളോട് നിലപാട് മാറ്റുന്നതിനായി ചൈനീസ് പ്രതിനിധി ഹി യാങി സമ്മര്‍ദം ചെലുത്തുന്നുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒലിക്കെതിരേ നടപടിയെക്കുമോ എന്ന് ചോദിച്ച മുതിര്‍ന്ന എന്‍സിപി നേതാവ് ഒലിയില്ലാതെ പാര്‍ട്ടി ശക്തമായി മുന്നോട് പോകുമെന്നും പറഞ്ഞു.

ചൈനീസ് പ്രതിനിധിയുടെ സന്ദര്‍ശനം നേപ്പാളിലേക്ക് ചൈനയുടെ നുഴഞ്ഞുകയറ്റമായാണ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. നയതന്ത്രബന്ധത്തിന് അപ്പുറമുള്ള കടന്ന് കയറ്റമാണെന്ന് മാധ്യമങ്ങള്‍ വിമര്‍ശിച്ചു. ചൈനയുടെ ഇടപെടല്‍ നേപ്പാളിലെ രാഷട്രീയ സ്ഥിതി അതിരൂക്ഷമാക്കുകയാണ്.

Latest