Connect with us

National

വികാസ് ദുബെയെ പിടികൂടുന്നതിനുള്ള പാരിതോഷിക തുക അഞ്ച് ലക്ഷമാക്കി ഉയർത്തി

Published

|

Last Updated

ലക്‌നോ| കാൺപൂരിൽ എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ കൊടുംകുറ്റവാളിയും മാഫിയാ തലവനുമായ വികാസ് ദുബെയെ പിടികൂടുന്നതിനുള്ള പാരിതോഷികം അഞ്ച് ലക്ഷം രൂപയായി ഉയർത്തി. ഫരീദാബാദിലെ ഹോട്ടലിൽ ഇന്ന് രാവിലെ പോലീസ് റെയ്ഡ് നടത്തിയെങ്കിലും ഇയാൾ ഇവിടെ നിന്ന് രക്ഷപ്പെട്ടു.

ഗുരുഗ്രാം, ഫരീദാബാദ്, ഉൾപ്പെടെ ഡൽഹിക്ക് പുറത്തുള്ള നിരവധി പ്രദേശങ്ങളിൽ പോലീസ് പരിശോധന കർശനമാക്കുന്നതിനിടെയാണ് പ്രതിഫല തുക അഞ്ച് ലക്ഷമാക്കി വർധിപ്പിച്ചത്. നേരത്തേ 50,000 രൂപയായിരുന്നു ദുബെയെ പിടികൂടുന്നതിനുള്ള പാരിതോഷികം. ഇത് പിന്നീട് ഒരു ലക്ഷം രൂപയായും രണ്ട് ദിവസം മുമ്പ് 2.5 ലക്ഷം രൂപയായും വർധിപ്പിച്ചിരുന്നു.

ഇന്ന് രാവിലെ ഹമീർപൂരിൽ നടന്ന റെയ്ഡിനിടെയുണ്ടായഏറ്റുമുട്ടലിൽ വികാസ് ദുബെയുടെ അടുത്ത സഹായി അമർ ദുബെ കൊല്ലപ്പെട്ടിരുന്നു.

 

Latest