Connect with us

Covid19

ചൈനയോട് വിയോജിപ്പ്; ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്ക പിന്‍മാറി

Published

|

Last Updated

വാഷിംഗ്ടണ്‍ |  കൊവിഡ് മഹാമാരിയില്‍ ലോകം ഉലയുന്നതിനിടെ ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്ക പിന്‍മാറി. കൊവിഡ് പ്രതിരോധത്തില്‍ ഡബ്ല്യൂ എച്ച് ഒ ചൈനക്ക് അനുകൂലമായി നിന്നെന്ന് കുറ്റപ്പെടുത്തി നേരത്തെ സംഘടന വിടുമെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചിരുന്നു. ഇപ്പോള്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ച്ച മുതല്‍ അമേരിക്ക ലോകാരോഗ്യസംഘടനയുടെ അംഗമല്ലെന്നും തീരുമാനം ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിനെ ഔദ്യോഗികമായി അറിയിച്ചെന്നുമാണ് റിപ്പോര്‍ട്ട്. യു എന്‍ വക്താവ് സ്റ്റീഫന്‍ ഡുജെറിക് ഇക്കാര്യം സ്ഥിരീകരിച്ചു.

ചൈനയാണ് ലോകത്ത് കൊവിഡ് പരത്തിയത്. ചൈനയില്‍ രോഗം റിപ്പോര്‍ട്ട് ചെയത്‌പ്പോള്‍ ലോകത്തിന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയില്ല. ഇതിനാല്‍ സംഘടനക്കുള്ള ധനസഹായം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചെന്നും ട്രംപ് നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപനം വന്നത്.

 

 

---- facebook comment plugin here -----

Latest