Connect with us

Kerala

സ്വപ്‌ന തമിഴ്‌നാട്ടിലേക്ക് കടന്നതായി സംശയം: അന്വേഷണം ഊര്‍ജിതം

Published

|

Last Updated

തിരുവനന്തപുരം | വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതിക്കായി അന്വേഷം വ്യാപിപ്പിച്ച് കസ്റ്റംസ്. സ്വപ്‌ന തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ മേഖലകളില്‍ അന്വേഷണം നടക്കുകയാണ്. സ്വപ്‌ന തമിഴ്‌നാട്ടിലുണ്ടെന്നത് പൂര്‍ണമായും കസ്റ്റംസ് വിശ്വസിച്ചിട്ടില്ല. അന്വേഷണം വഴി തെറ്റിക്കാനുള്ള നീക്കമായും ഇവര്‍ സംശയിക്കുന്നു. പോലീസിന്റെ സഹായവും കസ്റ്റംസ് തേടിയിട്ടുണ്ട്. തിരുവനന്തപുരത്തെ വിവിധ ഹോട്ടലുകളില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയെങ്കിലും സ്വപ്നയെ കണ്ടെത്തിയിരുന്നില്ല.

അതിനിടെ വക്കീല്‍ മുഖാന്തരം സ്വപ്ന ഹൈക്കോടതിയില്‍ കീഴടങ്ങാനുള്ള സാധ്യതയുമുണ്ടെന്നാണ് റിപ്പോര്‍ട്ട് .
അതിനിടെ സ്വപ്ന സുരേഷിന്റെ ഫ്‌ലാറ്റില്‍ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പിലും പെന്‍ഡ്രൈവുകളിലും സുപ്രധാന വിവരങ്ങളെന്നാണ് സൂചന. സ്വപ്നയുടെ ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. ഡിപ്ലോമാറ്റിക് ബാഗേജിലെത്തിയ 30 കിലോ സ്വര്‍ണം പിടിച്ചെടുത്തിട്ട് മൂന്ന് ദിവസം പിന്നിടുമ്പോള്‍ മുഖ്യ ആസൂത്രിക സ്വപ്നാ സുരേഷ് എവിടെയെന്ന ചോദ്യം ബാക്കിയാകുന്നു. സെന്‍ട്രല്‍ എക്സൈസും ഐ ബിയും ഒരു പോലെ വലവിരിച്ചിട്ടും സ്വപ്നയെ കണ്ടെത്താനായില്ല.

സ്വപ്നയെ ചോദ്യം ചെയ്താലേ സ്വര്‍ണ കള്ളക്കടത്തിന്റെ നാള്‍വഴികളും വേരുകളും കൃത്യമാകു. രണ്ട് ദിവസത്തെ റെയ്ഡില്‍ ലാപ് ടോപ്പും പെന്‍ഡ്രൈവുകളും ബേങ്ക് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. സ്വര്‍ണ ഇടപാടിന്റെ സുപ്രധാന വിവരങ്ങള്‍ ഇതിലുണ്ടെന്നാണ് സൂചന. യു.എ.ഇ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരെ അവിടെ നിന്നെത്തുന്ന സംഘമാകും ചോദ്യം ചെയ്യുക.

 

Latest