Connect with us

Qatar

ഐ സി എഫ് ഖത്വര്‍ അഞ്ചാം ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് ഇന്ന് കോഴിക്കോട് ഇറങ്ങി

Published

|

Last Updated

ദോഹ  | കോവിഡ് ദുരന്തകാലത്തു പ്രവാസികള്‍ക്ക് അഭയമായി മാറിയ ഖത്വര്‍ ഐ സി എഫ് ചാര്‍ട്ട് ചെയ്ത അഞ്ചാമത്തെ വിമാനം ഇന്ന് 168 യാത്രക്കാരുമായി കോഴിക്കോട് ഇറങ്ങി . ജൂണ്‍ 26 , 29 ജൂലായ് 2 എന്നീ തിയ്യതികളില്‍ ഐ സി എഫ് ഖത്വറിന്റെ നാലു വിമാനങ്ങള്‍ എഴുന്നൂറോളം പ്രവാസികളെ നാട്ടിലെത്തിച്ചിരുന്നു. .

ഗര്‍ഭിണികളും , കുട്ടികളൂം വൃദ്ധന്മാരും, ജോലി നഷ്ടപ്പെട്ടവരും, ഓണ്‍ അറൈവല്‍ വിസയില്‍ തൊഴില്‍ അന്വേഷിച്ചു വന്നവരും അടക്കം നാട്ടിലെത്താന്‍ വളരെ കഷ്ട്ടപ്പെടുന്നവരെയാണ് ഐ സി എഫ് ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലെത്തിച്ചത് . സാമ്പത്തികമായി വളരെ പ്രയാസം അനുഭവിക്കുന്നവര്‍ക്കു സൗജന്യ ടിക്കറ്റും നിശ്ചിത എണ്ണം യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവും ഐ സി എഫിന്റെ എല്ലാ ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റിലും നല്‍കിയിട്ടുണ്ട്.
ദുരിതകാലത്ത് പ്രവാസികളുടെ പ്രശ്ങ്ങള്‍ക്കു ഒരു പരിഹാരം എന്ന നിലക്കാണ് ഐ സി എഫ് ചാര്‍ട്ടേഡ് വിമാനം പദ്ധതിയുമായി മുന്നോട്ട് വന്നത്. ജാതിമത ഭേദമന്യേ വിഷമം അനുഭവിക്കുന്ന ആയിരത്തോളം പ്രവാസികളെ ഈ പദ്ധതിയുടെ ഭാഗമായി നാട്ടിലെത്തിക്കാന്‍ ഖത്വര്‍ ഐ സി എഫിന് കഴിഞ്ഞിട്ടുണ്ട്.

കൊവിഡ് കാലത്തു ഖത്വറില്‍ പ്രയാസപ്പെടുന്നവര്‍ക്കു ഭക്ഷണവും മറ്റു അത്യാവശ്യ സഹായങ്ങളും എത്തിക്കാന്‍ ഐ സി എഫിന് കഴിഞ്ഞിട്ടുണ്ട്.

ഐ സി എഫ് ന്റെ അഞ്ചു ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും നിശ്ചയിച്ച സമയത്തു തന്നെ പുറപ്പെടാനും ഷെഡ്യൂള്‍ പ്രകാരം തന്നെ നാട്ടിലെത്തിക്കാനും കഴിഞ്ഞു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കാന്‍ സഹായിച്ച കേന്ദ്ര കേരള സര്‍ക്കാരുകള്‍ക്കും, ഖത്തറിലെ ഇന്ത്യന്‍ എംബസ്സി , നോര്‍ക്ക അധികാരികള്‍ക്കും ഹമദ് അന്താരാഷ്ട്ര വിമാനത്താവള മേധാവികള്‍ക്കും, ഐ സി എഫ് ചാര്‍ട്ടേര്‍ഡ് വിമാന ട്രാവല്‍ സഹകാരിയായ അക്ബര്‍ ടൂര്‍സ് മാനേജ്‌മെന്റിനും ഐ സി എഫ് നാഷണല്‍ നേതാക്കള്‍ നന്ദി അറിയിച്ചു.

നാഷണല്‍ നേതാക്കളായ അബ്ദുല്‍ റസാഖ് മുസ്ലിയാര്‍ പറവണ്ണ അബ്ദുല്‍ കരീം ഹാജി മേമുണ്ട, ബഷീര്‍ പുത്തൂപാടം, നൗഷാദ് അതിരുമട ആര്‍ എസ് സി നാഷണല്‍ കണ്‍വീനര്‍ സജ്ജാദ് മീഞ്ചന്ത തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഐ സി എഫ് നേതാക്കളും പ്രവര്‍ത്തകരും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്ര അയപ്പിനു നേതൃത്വം നല്‍കി.

Latest