Connect with us

National

കൊവിഡ്: സിബിഎസ്ഇ 30 ശതമാനം സിലബസുകള്‍ വെട്ടിക്കുറച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒന്‍പത് മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ സിലബസ് 30 ശതമാനം സിബിഎസ്ഇ വെട്ടിക്കുറച്ചു. കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാലാണ് ഇക്കാര്യം അറിയിച്ചത്.
അസാധാരണ സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

വെട്ടിക്കുറച്ച സിലബസുകള്‍ ഇന്റേണല്‍ അസസ്‌മെന്റില്‍ ഉള്‍പ്പെടുത്തില്ലെന്നതിന് പുറമെ അവസാന വര്‍ഷ പരീക്ഷകളില്‍ ഉള്‍പ്പെടുത്തുകയുമില്ല. സിലബസ് കുറവ് വരുത്തുന്ന കാര്യത്തില്‍ വിദഗ്ധരില്‍ നിന്നും എന്‍സിആര്‍ടിസി അടക്കമുള്ളവരുമായും സിബിഎസ്ഇ കൂടിയാലോചനകള്‍ നടത്തിയിരുന്നു.

1500ല്‍ അധികം നിര്‍ദേശങ്ങളാണ് ഇക്കാര്യത്തില്‍ ലഭിച്ചത്. മികച്ച പ്രതികരണത്തിനു എല്ലാവരോടും നന്ദി അറിയിക്കുന്നതായും മന്ത്രി ട്വീറ്റ് ചെയ്തു.