Connect with us

Ongoing News

കാല്‍ നൂറ്റാണ്ടിന് ശേഷം ഇന്ത്യന്‍ അത്‌ലറ്റിക്‌സ് മുഖ്യ കോച്ച് സ്ഥാനമൊഴിഞ്ഞ് ബഹദൂര്‍ സിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യന്‍ അത്‌ലറ്റിക്‌സ് മുഖ്യ കോച്ച് സ്ഥാനത്ത് കാല്‍ നൂറ്റാണ്ട് നീണ്ട സേവനത്തിന് ശേഷം രാജിവെച്ച് ബഹദൂര്‍ സിംഗ്. പ്രായ നിബന്ധനയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ കരാര്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) അവസാനിപ്പിക്കുകയായിരുന്നു.

1978ലെയും 1982ലെും ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ 74കാരനായ ബഹദൂര്‍ സിംഗിന്റെ കരാര്‍ ജൂണ്‍ 30നാണ് അവസാനിച്ചത്. ദേശീയ ക്യാമ്പുകളിലെ കോച്ചുമാരുടെ പ്രായപരിധി 70 ആയി നിശ്ചയിച്ചതിനാലാണ് സ്‌പോര്‍ട്‌സ് മന്ത്രാലയം കരാര്‍ നീട്ടിനല്‍കാതിരുന്നത്. ഇന്ത്യയുടെ ദീര്‍ഘകാലത്തെ മുഖ്യ കോച്ച് സ്ഥാനത്ത് നിന്നാണ് അദ്ദേഹം വിരമിക്കുന്നത്.

1995ലാണ് മുഖ്യ കോച്ച് ആയി അദ്ദേഹം നിയമിതനാകുന്നത്. അന്താരാഷ്ട്ര മെഡല്‍ ജേതാവ്, മുഖ്യ കോച്ച് എന്നീ നിലകളില്‍ ഇന്ത്യന്‍ കായിക മേഖലക്ക് അദ്ദേഹം അര്‍പ്പിച്ച സംഭാവനകളെ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അഭിനന്ദിച്ചു. കൊവിഡ് മഹാമാരി കാരണം ടോക്യോ ഒളിമ്പിക്‌സ് മാറ്റിവെച്ചില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ ഒളിമ്പിക് ക്യാമ്പില്‍ അദ്ദേഹവുമുണ്ടാകുമായിരുന്നു.