Connect with us

Kerala

എം ശിവശങ്കറിന്റെ ഐ ടി സെക്രട്ടറി പദവിയും തെറിച്ചു; സഫീറുല്ലക്ക് പകരം ചുമതല

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തിനു പിന്നാലെ എം ശിവശങ്കറിനെ ഐ ടി സെക്രട്ടറി പദവിയില്‍ നിന്നും നീക്കി. മുഹമ്മദ് വൈ സഫീറുല്ലക്കാണ് പകരം ചുമതല.

നേരത്തെ, മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് ശിവശങ്കറിനെ മാറ്റിയിരുന്നു. ഇതിനു ശേഷം ആറ് മാസത്തെ അവധിക്ക് അനുമതി തേടി അദ്ദേഹം അപേക്ഷ നല്‍കുകയും ചെയ്തു.

Latest