Connect with us

Kerala

പീഡനക്കേസ്: ഫ്രാങ്കോ മുളയ്ക്കലിനു തിരിച്ചടി; വിടുതൽ ഹർജി ഹൈക്കോടതി തള്ളി

Published

|

Last Updated

കൊച്ചി| കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. ഫ്രാങ്കോയുടെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. ബിഷപ്പ് വിചാരണ നേരിടണമെന്ന് കോടതി പറഞ്ഞു.

കുറ്റവിമുക്തനാക്കണമെന്ന പ്രതിയുടെ ആവശ്യം നിലനിൽക്കില്ലെന്നും ഉന്നയിക്കുന്ന ആവശ്യങ്ങളിൽ കഴമ്പില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. ഫ്രാങ്കോയുടെ വിടുതൽ ഹർജി നേരത്തെ കോട്ടയം സെഷൻസ് കോടതി തള്ളിയിരുന്നു.

കേസ് നീട്ടികൊണ്ടുപോകാനാണ് പ്രതിയുടെ ശ്രമമെന്നും പ്രതിക്കെതിരെ തെളിവുണ്ടെന്നും പ്രഥമ വിവര റിപ്പോർട്ടിലും ഇരയുടെ രഹസ്യമൊഴിയിലും ബിഷപ്പ് തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചിരുന്നു. പ്രോസിക്യൂഷന്റെ വാദം കോടതി കണക്കിലെടുത്തു.

---- facebook comment plugin here -----

Latest