Connect with us

Kerala

'സമ്പർക്കപ്പട്ടികയിൽ മുഖ്യമന്ത്രിയും'; സ്വർണക്കടത്ത് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ഷാഫി പറമ്പിൽ

Published

|

Last Updated

പാലക്കാട്| സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സർക്കാറിനെതിരെ  ഷാഫി പറമ്പിൽ എം എൽ എ. കള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ റൂട്ട് മാപ്പ് ഉണ്ടാക്കാൻ സർക്കാർ തയ്യാറാകണം. അങ്ങനെ എങ്കിൽ സമ്പർക്ക പട്ടികയിൽ മുഖ്യമന്ത്രിയും മറ്റ് ഉന്നതരും ഉണ്ടാകുമെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു.

സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ശിവശങ്കറിനെ മാറ്റുന്നതിന് മുൻപ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റേണ്ടത് പിണറായി വിജയനെ ആണ്. കള്ളക്കടത്ത് കേസും അതിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വഹിച്ച പങ്കും എല്ലാം വിശദമായ അന്വേഷണത്തിന് വിധേയമാക്കണം. കേന്ദ്ര ഏജൻസി കേസ് അന്വേഷണം ഏറ്റെടുക്കും വരെ യൂത്ത് കോൺഗ്രസ് സമര രംഗത്ത് ഉണ്ടാകും.

സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിട്ടും ഐ ടി സെക്രട്ടറിയുടെ സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ നീക്കാൻ തയ്യാറാകാത്തത് മുഖ്യമന്ത്രിക്ക് പങ്കുള്ളതിനാലാണെന്നാണ് ഷാഫി പറമ്പിലിന്റെ ആരോപണം. കൊവിഡിൻറെ പേര് പറഞ്ഞ് സെക്രട്ടേറിയറ്റ് തിരക്കിട്ട് അടച്ച് പൂട്ടിയത് രേഖകൾ നശിപ്പിക്കാനാണെന്നാണ് ആരോപണം.

Latest