International
ഹോങ്കോംഗില്‍ പ്രവര്‍ത്തനം നിര്‍ത്താനൊരുങ്ങി ടിക്ടോക്

വിക്ടോറിയ| ഹോങ്കോംഗില്‍ ദേശീയ സുരക്ഷാ നിയമം നടപ്പാക്കിയതിനെ തുടര്‍ന്ന് ടിക്ടോക് ആപ്പ് തങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുമെന്ന് അറിയിച്ചു. സമീപകാല സംഭവങ്ങളുടെ വെളിച്ചത്തിലാണ് പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചതെന്ന് കമ്പനി അറിയച്ചു.
ഫെയ്‌സ്ബുക്ക് , ട്വിറ്റര്‍, വാട്‌സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ സാമൂഹികമാധ്യമ കമ്പനികള്‍ ഈ മേഖലയിലെ ഉപഭോക്തൃ ഡാറ്റക്കുള്ള സര്‍ക്കാര്‍ അഭ്യര്‍ഥനകള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി അറിയിച്ചതിന് പിന്നാലെയാണ് ഹോങ്കോംഗില്‍ നിന്ന് ടിക്ടോക് പുറത്തുപോകുന്നതായുള്ള വിവരങ്ങള്‍ വന്നത്.
ദേശീയ സുരക്ഷാ നിയമത്തിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്തി വരികയാണെന്നും സോഷ്യല്‍ മീഡിയ കമ്പനികള്‍ പറഞ്ഞു.
---- facebook comment plugin here -----