Connect with us

National

ബലാത്സംഗ- കൊലപാതക കേസ് : ബംഗാളിൽ സീരിയൽ കില്ലർക്ക് വധശിക്ഷ

Published

|

Last Updated

കൊൽക്കത്ത| ഒമ്പത് സ്ത്രീകളെ കൊലപ്പെടുത്തുകയും രണ്ട് പേരെ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സീരിയൽ കില്ലർക്ക് വധശിക്ഷ. 16 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലാണ് കമ്രുസമാൻ സർക്കാർ അഥവാ ചെയിൻ മാൻ(38) എന്നറിയപ്പെടുന്ന ആൾക്ക് പശ്ചിമ ബംഗാളിലെ ഈസ്റ്റ് ബർദ്വാൻ ജില്ലാകോടതി വധസിക്ഷ വിധിച്ചത്.

രണ്ട് ബലാത്സംഗം, ഏഴ് കൊലപാതകം, ആറ് കൊലപാതകശ്രമങ്ങൾ എന്നിവയുൾപ്പെടെ 15 കേസുകളും മോഷണക്കുറ്റവുമാണ് സർക്കാറിനെതിരെ ചുമത്തിയിരിക്കുന്നത്. 2013നും 2019നും ഇടയിൽ നടന്ന കുറ്റകൃത്യങ്ങളിൽ ഇരകളായവരെല്ലാം 16നും 75നും ഇടയിൽ പ്രായമുള്ളവരാണ്.

സൈക്കിൾ ചെയിൻ ഉപയോഗിച്ച് ഇരകളുടെ കഴുത്ത് ഞെരിച്ചതിന്‌ശേഷം മരണം ഉറപ്പാക്കാനായി ഇരുമ്പ് വടി ഉപയോഗിച്ച് തലക്ക് അടിക്കുക എന്നതായിരുന്നു ഇയാളുടെ രീതി. ഇതാണ്  ചെയിൻ മാൻ എന്നന്നറിയപ്പെടാൻ ഇടയാക്കിയത്. വൈദ്യുതി മീറ്റർ റീഡിംഗ് എടുക്കാനെന്ന വ്യാജേന ഉച്ചക്ക് ശേഷം വീടുകളിലെത്തി സ്ത്രികളെ ആക്രമിക്കുകയായിരുന്നു പതിവെന്ന് രക്ഷപ്പെട്ടവർ കോടതിയെ അറിയിച്ചു.

മുർഷിദാബാദ് ജില്ലക്കാരനായ ഇയാൾക്ക് ഭാര്യയും മക്കളുമുണ്ടെന്നും നിലവിൽ ഈസ്റ്റ് ബർദ്വാനിലാണ് താമസമെന്നും പോലീസ് പറഞ്ഞു.

Latest