Connect with us

National

വെട്ടുകിളി ഭീഷണി; സഹായവുമായി വ്യോമസേനയുടെ എം ഐ17 ഹെലികോപ്റ്ററുകൾ

Published

|

Last Updated

ന്യൂഡൽഹി| വെട്ടുകിളി ഭീഷണി നേരിടാൻ വ്യോമസേനയുടെ എംഐ17 ഹെലികോപ്റ്ററുകൾ ഉപയോഗപ്പെടുത്തി സർക്കാർ നടപടി ആരംഭിച്ചു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയാണ് വെട്ടുകിളികൾക്കെതിരെ പ്രയോഗിക്കാനൊരുങ്ങുന്നത്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് വെട്ടുകിളി കൂട്ടങ്ങളെ വേഗത്തിൽ കണ്ടെത്താനും ഒന്നിച്ച് നശിപ്പിക്കാനും കഴിയുമെന്ന് ഔദ്യോഗികവക്താവ് അറിയിച്ചു.

ഇതാദ്യമായാണ് ഇത്തരമൊരു പ്രതിരോധപ്രവർത്തനത്തിൽ വ്യോമസേന പങ്കാളിയാവുന്നത്. രാജസ്ഥാനിൽ വെട്ടുകിളി ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ വ്യോമസേന ഞായറാഴ്ച തന്നെ ഹെലികോപ്റ്ററുകൾ പ്രതിരോധ പ്രവർത്തനം തുടങ്ങിയിരുന്നു. വെട്ടുകിളി കൂട്ടങ്ങൾക്ക് നേരെ ആകാശത്ത് നിന്ന് തന്നെ കീടനാശിനി പ്രയോഗം നടത്താനാവും.

രണ്ട് മാസമായി ജോധ്പൂരിൽ വെട്ടുകിളികൾ കൂട്ടമായി എത്തിച്ചേരുകയാണ്. കെനിയ, പാകിസ്ഥാൻ, ആഫ്രിക്ക തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നാണ് വെട്ടുകിളികൾ കൂട്ടമായി എത്തുന്നത്. അടുത്ത മാസം മുതൽ ഇവയുടെ ശല്യം കൂടുതൽ രൂക്ഷമാകാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.

Latest