Connect with us

National

അരുണാചൽപ്രദേശിലും യു പിയിലും ഭൂചലനം

Published

|

Last Updated

ന്യൂഡൽഹി| ദക്ഷിണേശ്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം തുടർക്കഥയാകുന്നു. ഇന്ന് ഉത്തർപ്രദേശിലെ ഫത്തേപൂറിലും അരുണാചൽ പ്രദേശിലെ തവാംഗിന് സമീപവുമാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഉത്തർപ്രദേശിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായതെന്ന് ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ സെസിമോളജി അധികൃതര്‍ അറിയിച്ചു.

ലക്‌നൗവില്‍ നിന്ന് 59 കി മി വടക്കുകിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.

അരുണാചൽ പ്രദേശിലെ തവാങ്ങിന് സമീപം ഇന്ന് രാവിലെയാണ്  ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. റിക്ടർ സ്‌കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

Latest