Connect with us

Saudi Arabia

രോഗവും സാമ്പത്തിക പ്രതിസന്ധിയും തളര്‍ത്തിയ രവീന്ദ്രന്‍ ഐ സി എഫ് കാരുണ്യത്തില്‍ നാട്ടിലേക്ക് യാത്ര തിരിച്ചു

Published

|

Last Updated

രവീന്ദ്രനെ ഐസിഎഫ് പ്രവർത്തകർ ദമാം വിമാനത്തവളത്തിൽ യാത്രയാക്കുന്നു

ദമാം | റിഫൈനറികളില്‍ നിന്നുമുയര്‍ന്ന കറുത്ത പുകച്ചുരുകള്‍പ്പോലെ തന്റെ ജീവിതവും കറുത്തിരുണ്ടത് രവീന്ദ്രനറിഞ്ഞിരുന്നില്ല. ഒരായുസ്സ് മുഴുക്കെയും പ്രവാസത്തിന് പതിച്ചു നല്‍കിയപ്പോള്‍ മിച്ചമായത് രോഗങ്ങള്‍ മാത്രം. പ്രമേഹം കണ്ണിന്റെ കാഴ്ച കൂടി കവര്‍ന്നെടുത്തപ്പോഴാണ് രവീന്ദ്രന് ജീവിത യാഥാര്‍ഥ്യങ്ങളെപറ്റി തിരിച്ചറിവുണ്ടാവുന്നത്.

ദിവസ വേതനത്തിന് കമ്പനികളില്‍ മാറി മാറി ജോലി ചെയ്തിരുന്ന കണ്ണൂര്‍ സ്വദേശി രവീന്ദ്രന്‍ ആറുമാസമായി ജോലിയും വേതനവുമില്ലാതെ കാഴ്ച ശക്തി പോലും നഷ്ടപ്പെട്ട് മറ്റുള്ളവരുടെ കാരുണ്യത്തില്‍ കഴിയുന്ന വിവരം ഐ സി എഫ് പ്രവര്‍ത്തകന്‍ ശിഹാബ് ഇരിട്ടിയാണ് ഐസിഎഫ് നേതാക്കളുടെ ശ്രദ്ധയില്‍ പ്പെടുത്തിയത്

ജുബൈലിലെ ഒരു മാന്‍ പവര്‍ കമ്പനിക്ക് കീഴില്‍ ജോലി നോക്കിയിരുന്ന രവീന്ദ്രന് ജോലിയും വേതനവുമില്ലെങ്കിലും കമ്പനിക്ക് കൃത്യമായി കഫാലത്തും ലെവിയും നല്‍കേണ്ടിയിരുന്നു. അത്കൊണ്ട് തന്നെ കൃത്യമായി ഇക്കാമ പുതുക്കാനോ റീ എന്‍ട്രി അടിക്കാനോ സാധിച്ചിരുന്നില്ല. യാതൊരു വിധ മാനുഷിക പരിഗണയോ കരുണ്യമോ കമ്പനിയില്‍ നിന്നും ലഭിച്ചിരുന്നില്ല. പ്രവാസ ജിവിത്തില്‍ സ്വരു ചേര്‍ത്ത നാണയ തുട്ടുകളില്‍ പണിതീര്‍ത്ത തന്റെ സ്വപ്നഭവനത്തിന്റെ പാല്‍ കാച്ചല്‍ ചടങ്ങിന് പോലും പങ്കടുക്കാന്‍ രവീന്ദ്രന് സാധിച്ചില്ല.

കണ്ണൂര്‍ ന്യൂമാഹിയില്‍ ചെറിയതെയ്യുള്ളതില്‍ രവീന്ദ്രന്‍ പ്രവാസ ജീവിതം തുടങ്ങിയത് കൗമാരത്തില്‍ തന്നെയാണ്. വിവാഹവും കുടുംബവും മക്കളും ജീവിതത്തിന്റെ ഭാഗമായപ്പോള്‍ യൗവനം മുഴുക്കെയും മണലാരണ്യത്തില്‍ ഹോമിക്കേണ്ടി വന്നു. വാര്‍ധക്യത്തിന്റെ അവശതയിലെത്തിയിട്ടും 24 വയസ്സായ മകളെ വിവാഹം ചെയ്തയക്കാന്‍ ഒന്നും മിച്ചം വെക്കാന്‍ സാധിക്കാതെ വെറും കയ്യോടെയാണ് രവീന്ദ്രന്‍ നാട്ടിലേക്ക് മടങ്ങുന്നത്. ഡിഗ്രിക്ക് പഠിച്ചു കൊണ്ടിരിക്കുന്ന മകന്റെ വിദ്യാഭ്യാസചെലവുകളും ചികിത്സയും വെല്ലുവിളിയായി മുന്നിലുണ്ട്. രവീന്ദ്രന്റെ ദയനീയത കണ്ടറിഞ്ഞ ഐ സി എഫ് നേതാക്കളായ നിസാര്‍കാട്ടില്‍,ബഷീര്‍ ഉള്ളണം, അബ്ദുല്‍കരീം ഖാസിമി, നിജാം വൈക്കം ,ഷൗക്കത്ത് സഖാഫിഎന്നിവരുടെ നിരന്തര ഇടപെടലുകളാണ് രവീന്ദ്രന്റെ യാത്രാ നടപടികള്‍ വേഗത്തിലായത്.

ഇന്നലെ വൈകീട്ട് 6.30 ന് ദമ്മാം എയര്‍പോര്‍ട്ടില്‍ നിന്നും ഐസിഎഫ് ചാര്‍ട്ടര്‍ചെയ്ത ഫ്ളൈനാസിന്റെ എക്സ് വൈ 903 വിമാനത്തില്‍ രവീന്ദ്രന്‍ നാട്ടിലേക്ക് പറന്നു . ഐ സി എഫിന്റെ കാരുണ്യ തണലിലേറി ഇന്ന് നാടണയുന്ന രവീന്ദ്രന് ടിക്കറ്റുള്‍പ്പടെയുള്ള എല്ലാ സൗകര്യങ്ങളും സൗജന്യമായാണ് ഐ സി എഫ് നാഷണല്‍ കമ്മിറ്റി നല്‍കിയത്

Latest