Connect with us

Saudi Arabia

സഊദിയില്‍ ചൂട് കനത്തു; ഏറ്റവും കൂടിയ ചൂട് ദമാമിലും ,അല്‍ഹസയിലും

Published

|

Last Updated

ദമാം  | സഊദിയില്‍ വേനല്‍ ചൂട് കനത്തതോടെ കിഴക്കന്‍ പ്രവിശ്യയിലെ രണ്ട് നഗരങ്ങളില്‍ കൂടിയ താപനില രേഖപ്പെടുത്തി . തിങ്കളാഴ്ച്ച ദമാമിലും , അല്‍-ഹസ്സയിലുമാണ് കൂടിയ താപനിലയെന്ന് ജനറല്‍ അതോറിറ്റി ഓഫ് മെറ്റീരിയോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് അറിയിച്ചു

ദമാമിലും അല്‍-അഹ്‌സയിലും 49 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. മറ്റ് പ്രദേശങ്ങളിലെ താപ നില ഡിഗ്രി സെല്‍ഷ്യസില്‍ : ഖൈസുമ (46), റിയാദ് (46), റഫ്ഹ (46), വാദി അല്‍-ദവാസിര്‍ (44)), അല്‍-ഖസിം (43), ദാവദ്മി (43), മദീന (42 ), ഷറൂറ (42), അറാര്‍ (42), മക്ക (41), ബിഷ (41), നജ്റാന്‍ (40), അല്‍-ജൗഫ് (40), ഹാഇല്‍ (40) ജിസാന്‍ (40), അല്‍-ഉല (40)

ഏറ്റവും കുറഞ്ഞ ചൂട് രേഖപ്പെടുത്തിയത് അബഹയിലാണ് .ഇവിടെ മുപ്പത് ഡിഗ്രിയാണ് താപനില. വരും ദിവസങ്ങളില്‍ താപനില വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും മന്ത്രാലയം അറിയിച്ചു