Connect with us

Kerala

കൊവിഡ് ചട്ടം ലംഘിച്ച് നിശാ പാര്‍ട്ടി; ഇടുക്കിയില്‍ ആറ് പേര്‍ അറസ്റ്റില്‍

Published

|

Last Updated

ഇടുക്കി| രാജാപ്പാറയിലെ സ്വകാര്യ റിസോര്‍ട്ടില്‍ കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും നടത്തിയ കേസില്‍ ആറ് പേര് അറസ്റ്റില്‍.

നിശാപാര്‍ട്ടിയുടെ സംഘാടകരായ തണ്ണിക്കോട് മെറ്റല്‍സിന്റെ മാനേജര്‍, പരിപാടി നടന്ന ജംഗില്‍പാലസ് റിസോര്‍ട്ട് മാനേജര്‍ അടക്കമുള്ള ആറ് പേരെയാണ് ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തത്. നിശാ പാര്‍ട്ടി നടന്ന റിസോര്‍ട്ടിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടിയും തുടങ്ങി. വിദേശത്ത് നിന്നെത്തിയ നര്‍ത്തകി വിസാ നിയമങ്ങള്‍ ലംഘിച്ചോയെന്നും പരിശോധിക്കും.

പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. തണ്ണിക്കോട് മെറ്റല്‍സ് ചെയര്‍മാന്‍ റോയി കുര്യന്‍ അടക്കം ആകെ 48 പേര്‍ക്കെതിരെയാണ് കേസ്.

കഴിഞ്ഞ ഞായറാഴ്ചയാണ് തണ്ണിക്കോട് മെറ്റല്‍സ് എന്ന ക്രഷര്‍ യൂണിറ്റിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും നടന്നത്.

---- facebook comment plugin here -----

Latest