Connect with us

National

ഗല്‍വാന്‍ വാലിയിലെ സൈനികരുടെ പിന്‍മാറ്റം: അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രിയും വീഡിയോ കോള്‍ ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി| ഗല്‍വാന്‍ താഴ്വരയില്‍ നിന്ന് ചൈനീസ് സൈന്യം പിന്‍മാറുന്നതിന് മണിക്കൂറുകള്‍ മുമ്പ് ഇന്ത്യന്‍ വിദേശകാര്യ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയുമായി വീഡിയോ കോള്‍ നടത്തിയതായി റിപ്പോര്‍ട്ട്.

അതിര്‍ത്തിയില്‍ ശാശ്വത സമാധാനം പുനസ്ഥാപിക്കുന്നതിനെ കുറിച്ചാണ് ഇരുവരും തമ്മില്‍ സംഭാഷണം നടത്തിയതെന്നും അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെന്നും ഇരുകൂട്ടരും പരസ്പരം ആവശ്യപ്പെട്ടതായും ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.

ഇന്ത്യാ-ചൈന അതിര്‍ത്തി പ്രദേശങ്ങളിലെ പടിഞ്ഞാറന്‍ മേഖലയിലുണ്ടായ സമീപകാല സംഭവവികാസങ്ങളെ സംബന്ധിച്ച് ഡോവലും മന്ത്രി വാങ്ങും ആഴത്തില്‍ ചര്‍ച്ച നടത്തി.

സമാധാനം പുനസ്ഥാപിക്കുന്നതിനായി ഇന്ത്യാ -ചൈന അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാമെന്നും ഇരുവരും ഉറപ്പ് നല്‍കിയതായും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.