Connect with us

International

ലഡാക്കിലെ സംഘർഷ സാധ്യത കുറക്കുന്നതില്‍ പുരോഗതി കൈവരിച്ചുവെന്ന് ചൈന

Published

|

Last Updated

ബെയ്ജിംഗ്| കിഴക്കന്‍ ലഡാക്കിലെ സ്ഥിതിഗതികള്‍ തണുപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളിലെയും കമാന്‍ഡര്‍ തലത്തിലുള്ള ചര്‍ച്ചകള്‍ നടന്ന് ആറ് ദിവസത്തിന് ശേഷം അതിര്‍ത്തി നിയന്ത്രണ രേഖയില്‍ നിന്ന് ഇരുസൈന്യവും പിന്‍മാറിയത് സ്ഥിതിഗതികളിലെ പുരോഗതിയാണ് കാണിക്കുന്നതെന്ന് ചൈന.

കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ ഉണ്ടായ പുരോഗതിയുടെ വിശാദംശങ്ങള്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല. ജൂണ്‍ 30ന് ഇന്ത്യ-ചൈന സൈനിക കമാന്‍ഡര്‍മാര്‍ ചര്‍ച്ച നടത്തിയിരുന്നു. നേരത്തെ രണ്ട് വട്ട ചര്‍ച്ചകള്‍ക്ക് ശേഷവും ഇരുരാജ്യങ്ങളും സമവായം തുടരുകയാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഷാഹോ ലിജിയാന്‍ പറഞ്ഞു.

സംഘര്‍ഷ പ്രദേശത്ത് നിന്ന് സൈനികരെ പിന്‍വലിച്ചിട്ടുണ്ടെയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സംഘര്‍ഷ സാധ്യത കുറക്കുന്നതില്‍ പുരോഗതി കൈവരിച്ചുവെന്ന് പറഞ്ഞ ഷാഹോ സമവായം തുടരുന്നതിന് ഇന്ത്യയുടെ ഭാഗത്ത് നിന്ന് മുന്നേറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

 

Latest