Connect with us

Kerala

തൃശൂര്‍ കൊരട്ടിയില്‍ കനത്ത മഴയും ചുഴലിക്കാറ്റും; വ്യാപക നാശനഷ്ടം

Published

|

Last Updated

തൃശൂര്‍ | തൃശൂരിലെ കൊരട്ടിയില്‍ കനത്ത മഴയും ചുഴലിക്കാറ്റും വ്യാപക നാശം വിതച്ചു. ഞായറാഴ്ച രാത്രി അഞ്ചു മിനുട്ട് നേരമാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. വെസ്റ്റ് കൊരട്ടി, ചിറങ്ങര, പൊങ്ങം മേഖലയിലാണ് നാശനഷ്ടമുണ്ടായത്. നിരവധി വീടുകളുടെ മേല്‍ക്കൂരകളും മറ്റും കാറ്റില്‍ പറന്നുപോയി. മരങ്ങള്‍ കടപുഴകുകയും വൈദ്യുതി പോസ്റ്റുകള്‍ തകരുകയും ചെയ്തു. നിര്‍ത്തിയിട്ടിരുന്ന ലോറി മറിഞ്ഞു വീണു.

മേഖലയില്‍ ഗതാഗതം താറുമാറുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്തിട്ടുണ്ട്.