Connect with us

Covid19

തിരുവനന്തപുരം നഗരത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍, ഇളവുകള്‍

Published

|

Last Updated

തിരുവനന്തപുരം | ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ തിരുവനന്തപുരത്തെ കോര്‍പ്പറേഷന്‍ മേഖലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ഇളവുകളും ഇങ്ങനെ: നഗരത്തിനുള്ളില്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പലചരക്കു കടകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കും. മരുന്നു കടകള്‍ തുറക്കുമെങ്കിലും ഉപഭോക്താക്കള്‍ സത്യവാങ്മൂലം നല്‍കണം.

മറ്റു ചില സേവനങ്ങളും സ്ഥാപനങ്ങളും ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. വിമാനത്താവളം, വിമാന സര്‍വീസുകള്‍, ട്രെയിന്‍ യാത്രക്കാര്‍ എന്നിവയുമായി ബന്ധപ്പെട്ട് ഈ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് ആവശ്യമായ ടാക്‌സി, എ ടി എം ഉള്‍പ്പെടെയുള്ള അത്യാവശ്യ ബേങ്കിംഗ് സേവനങ്ങള്‍, ഡേറ്റ സെന്റര്‍ ഓപ്പറേറ്റര്‍മാരും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും, മൊബൈല്‍ സര്‍വീസ് സേവനവുമായി ബന്ധപ്പെട്ട അത്യാവശ്യ ജീവനക്കാര്‍, ആശുപത്രികളും മെഡിക്കല്‍ ഷോപ്പുകളും, ചരക്കുവാഹനങ്ങളുടെ യാത്ര, അത്യാവശ്യ പലചരക്കുകടകളുടെ പ്രവര്‍ത്തനം, വളരെ അത്യാവശ്യമുളള മാധ്യമ പ്രവര്‍ത്തകരുടെ സേവനം, പെട്രോള്‍ പമ്പ്, എല്‍ പി ജി സ്ഥാപനങ്ങള്‍, ജല വിതരണം, വൈദ്യുതി, ശുചീകരണം എന്നിവക്കാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.