Connect with us

Covid19

സഊദിയില്‍ കൊവിഡ് ബാധിച്ച് 58 പേര്‍ മരിച്ചു; 3850 പേര്‍ക്ക് കൂടി രോഗം

Published

|

Last Updated

ദമാം | സഊദി അറേബ്യയില്‍ കൊവിഡ്- 19 ബാധിച്ച് 24 മണിക്കൂറിനിടെ 58 പേര്‍ മരിച്ചു. 3,580 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദാലി അറിയിച്ചു.

രാജ്യത്ത് ആദ്യമായാണ് ഇത്രയധികം പേര്‍ ഒരു ദിവസം കൊവിഡ് ബാധിച്ച് മരിക്കുന്നത്. റിയാദ് (17), മക്ക (14), ത്വാഇഫ്, ജിദ്ദ, ഉനൈസ നാല് വീതം, അല്‍ ഹുഫൂഫ്, തബൂക്ക്, അറാര്‍ മൂന്ന് വീതം, ദമാം, ഖമീസ് അല്‍ മുശൈത്ത്, ദഹ്‌റാന്‍, ഹഫര്‍ അല്‍ ബാത്വിന്‍, നജ്‌റാന്‍, അഹദ് അല്‍ റുഫൈദ, അല്‍ നമാസ്, അബൂ അരീഷ് ഒന്ന് വീതം എന്നിങ്ങനെയാണ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്ത മരണങ്ങള്‍. ഇതുവരെ 1916 പേരാണ് മരിച്ചത്.

രാജ്യത്ത് ഇതുവരെ 209,509 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 145,236 പേര്‍ കൊവിഡ് മുക്തി നേടി. 62,357 പേര്‍ ചികിത്സയില്‍ കഴിയുകയാണ്. ഇവരില്‍ 2,283 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

റിയാദ് (332), തായിഫ് (271), ഖമീസ് മുശൈത് (242), മക്ക (230), ദമാം (206), അബഹ (177), മദീന (159), ജിദ്ദ (149), ബുറൈദ (114), മഹായില്‍ അസിര്‍ (113), അല്‍ ഖത്തീഫ് (111), ഹഫര്‍ അല്‍ ബാത്തിന്‍ (85), അല്‍ ഖോബാര്‍ (70), അല്‍ ഖര്‍ജ് (68), അല്‍ ഹുഫുഫ് (66), അഹാദ് അല്‍ റുഫൈദ (62) യാമ്പു (59), തബൂക്ക് (53), അല്‍ നമാസ് (49), മുബാറസ് (48), അബ് ഖൈഖ് (40), നജ്‌റാന്‍ (39), ബിഷ (34), ഉനൈസ (33), വാദി അല്‍ ദാവസിര്‍ (29), ജുബൈല്‍ (28), അല്‍ റാസ് (27), സറാത് ഉബൈദ (25), അല്‍ ഹര്‍ജ് (23), അല്‍ ബദാ (21), സകാക (19), അല്‍ മദ്ദ (19), സ്വഫ്‌വ (18), ജിസാന്‍ (17), ഖിയ (16), ബേഷ് (16) റസ് തനുര (15), സാംത (15), അറാര്‍ (15), ഹോത്ത സുദൈ ര്‍ (14), അല്‍ മുത്‌നാബ് (13), ബലസ്മാര്‍ (13), അല്‍സുല്‍ഫി (13), അബു ആരിഷ് (12), ഖുലൈസ് (12), ദഹ്‌റാന്‍ (11) ), സബിയ (11),റിജാല്‍ അല്‍മ(10), അല്‍അസിയ (9), അല്‍മജ്മ (9), അല്‍ജാഫര്‍ (8), അല്‍ഖുറൈയ (8), ഖൈസുമ (8), അല്‍സുലായില്‍ (8), ഷാജര്‍ (8), ശഖ്‌റ( 8), അല്‍നാരിയ (7), റാഫ്ഹ (7), ഹോത്ത ബനി തമീം (7), അല്‍നബാനിയ (6), അല്‍സഹന്‍ (6), തുര്‍ബ (6), തത്‌ലീത്ത് (6), അല്‍ഈദാബി (6), അഹദ് അല്‍ മസ്‌റഅ (6) , അല്‍മന്ദക് (5), അല്‍ബുഖൈരിയ(5), റിയാദ് അല്‍ഖബ്‌റ (5), അല്‍ മുവയ്യ (5), തനുമ (5), അല്‍ഖാഫ്ജി (5), അല്‍ദര്‍ബ് (5), ദുര്‍മ (5), വുതലന്‍ (5), മൈസാന്‍ (4) ), റാനിയ (4), അല്‍ഫര്‍ഷ (4), അല്‍ മജാരിദ (4), വാദി ബിന്‍ ഹാഷ്‌ബെല്‍ (4), സാബത് അല്‍അലയ (4), അല്‍ഷാനന്‍ (4), തുമൈര്‍ (4), താദിക് (4), ആയൂന്‍ അല്‍ജുവ (3) , ബാറഖ് (3), അല്‍ബഷായര്‍ (3), തബാല (3), ബകഅ (3), ഹബോണ (3), അല്‍ബദാ (3), അല്‍ബഹ (2), അല്‍മഖ്വ (2), തബര്‍ജല്‍ (2), ഉമ്മു അല്‍ദും (2) അല്‍ബാരക് (2), അല്‍ജാദര്‍ (2), അല്‍കാമില്‍ (2), ബദര്‍ അല്‍ജനൂബ് (2), യാദമഅ (2), റുവൈദ അല്‍ അര്‍ദ് (2), ഉംലൂജ് (2), ബല്‍ജുര്‍ഷി (1),ദറഇയ (1), ഖുസൈബ (1) അല്‍സുകോര്‍ (1), അല്‍ ഖുറയ്യാത്ത് (1), തുറൈബാന്‍ (1), അല്‍ഖുര്‍മ (1), അല്‍മഹാനി (1), ദലം (1),മുലൈജ (1), ഖുറായാത് അല്‍ ഊല (1),ഷംലി (1), അല്‍ അര്‍ദ (1), അല്‍ദയാര്‍ (1), ദമദ് (1), അദം (1), ഖുബ്ബാഷ് (1), അല്‍ഉവൈല (1), ശബഅ (1), തുറൈഫ് (1), അല്‍ദറഇയ (1), അല്‍ദലം(1), റഫാഇ അല്‍ ജംഷ് (1), ഹഖ്ല്‍ (1), തൈമ (1), ദാവദ്മി (1) എന്നിവിടങ്ങളിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

Latest