Covid19
കോഴിക്കോട് നഗരത്തിലെ ഫ്‌ളാറ്റില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി

കോഴിക്കോട് | നഗരത്തിലെ ഒരു ഫ്‌ളാറ്റില്‍ ആറ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഈ ഫ്‌ളാറ്റില്‍ രോഗം ബാധിച്ചവരുടെ എണ്ണം 11 ആയി ഉയര്‍ന്നു. രാത്രിയോടെയാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് ഈ ഫ്‌ളാറ്റില്‍ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
നഗരത്തിലെ കണ്ടയ്ന്‍മെന്റ് സോണിലെ ഒരേ ഫ്‌ളാറ്റില്‍ താമസിക്കുന്ന രണ്ട് സ്ത്രീകള്‍ക്കും അഞ്ച് വയസിന് താഴെയുള്ള മൂന്ന് കുട്ടികള്‍ക്കുമാണ് രോഗം ആദ്യം രോഗം സ്ഥിരീകരിച്ചത്. ആത്മഹത്യക്ക് ശേഷം കൊവിഡ് സ്ഥിരീകരിക്കപ്പെട്ടയാള്‍ ജോലിചെയ്തിരുന്ന ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചവരുടെ രോഗബാധയുടെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല.
നഗരത്തോട് ചേര്‍ന്ന പ്രദേശത്തുള്ള ഫ്‌ളാറ്റിലാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് നഗരത്തില്‍ ഉറവിടമറിയാത്ത നാല് കേസുകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.